Latest NewsNewsIndia

എഴുത്തുകാരന് വധഭീഷണി

ഹൈദരാബാദ്: എഴുത്തുകാരനും ചിന്തകനും ദളിത് പ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യക്കെതിരെ ഭീഷണി. നാക്ക് അരിയുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നും അജ്ഞാതര്‍ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി കാഞ്ച ഐലയ്യ പറഞ്ഞു. ഭീഷണിയ്ക്കെതിരെ അദ്ദേഹം ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്‌സ്(സാമാജിക സ്മഗളുരു കോളത്തൊള്ളു) എന്ന പുസ്തകമെഴുതിയതിന്റെ പേരിലാണ് കാഞ്ച ഐലയ്യ വധഭീഷണി നേരിടുന്നത്. പുസ്തകത്തിന്‍റെ ഉള്ളടക്കവും പേരും സമുദായത്തിന് അപമാനം ഉണ്ടാക്കുന്നതെന്നാണ് വൈശ്യ അസോസിയേഷന്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിന് ഐലയ്യ തയാറാകാത്തതിനെ തുടര്‍ന്നാണ് ഭീഷണിയെന്നാണ് സൂചന. പ്രതിഷേധക്കാര്‍ ഐലയ്യയുടെ കോലം കത്തിച്ചിരുന്നു.

തന്‍റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഐലയ്യ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button