മതേതരവാദികളായ എഴുത്തുകാര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല എന്ന തലക്കെട്ടിലാണ് എല്ലാ മാധ്യമങ്ങളിലും ശശികല ടീച്ചറിന്റെ പ്രസംഗം അവതരിപ്പിച്ചത്. എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ മനസിലാക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകരും തയാറായില്ല എന്നതാണ് മറ്റൊരു സത്യം, അല്ലെങ്കില്‍ വലിയൊരു വിഷയം.
മാധ്യമ ധർമം എന്ന വാചകം പോലും അർത്ഥവത്തല്ലാതെ ആയോ എന്ന് സംശയം ജനിപ്പിക്കുന്ന നാളുകളിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. എന്തും എഴുതാം, എന്തും പറയാം എന്നാ രീതിയാണ് ഇന്ന് പല മുന്‍നിര മാധ്യ പ്രവര്‍ത്തകരും നടപ്പിലാക്കി വരുന്നത്. രാമകൃഷ്ണപിള്ളയെയോ കേസരി ബാലകൃഷ്ണപിള്ളയെ പോലെയോ മികച്ച മാധ്യമ പ്രവർത്തർ ഈ രാജ്യത്തെ മാധ്യമ ശൃംഖലയിൽ ഇനി ഒരിക്കൽ പോലും കാണാൻ ഇടവരില്ല എന്ന പോലെയാണ് നാട്ടിലെ മാധ്യമ സുഹൃത്തുക്കളുടെ പോക്ക്. ഇങ്ങനെ പോയാല്‍ ഞാനും നിങ്ങളും അടങ്ങുന്ന ജന സമൂഹം എങ്ങനെ സമാധാനത്തോടെ ജീവിക്കും.
മാധ്യമ പ്രവര്‍ത്തനം ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തമാണ്, അത് നല്ല രീതിയില്‍ ചെയ്യേണ്ടത് ഓരോ മാധ്യമ പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ട് മാധ്യമ വിപ്ലവത്തിന്റെ നാളുകളാണ്. സാമൂഹിക ബോധത്തെ ഏറ്റവുമധികം സ്വാധീനിക്കാന്‍ കഴിയുന്നത് മാധ്യമങ്ങള്‍ക്കാണ്, ഇതില്‍ വേറൊരു സംശയത്തിന്റെ ആവശ്യമില്ല. ഈ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തനം കേവലം ജോലി മാത്രമായി ചുരുങ്ങരുത്. അതുകൊണ്ടുതന്നെ മാധ്യമ മേഖലയിലുളളവര്‍ നിര്‍വഹിക്കുന്നത് വലിയ ബാധ്യതയാണ് എന്ന ബോധം എല്ലാവരിലും ഉടലെടുക്കുക തന്നെ വേണം.
ഇത് മനസിലാക്കാന്‍ എന്തുകൊണ്ടാണ് ഒരു മാധ്യമ പ്രവര്‍ത്തകരും തയ്യാറാവാത്തത് എന്നതിന്റെ ഉത്തന ഉദാഹരണം മാത്രമാണ് ശശികല ടീച്ചറിന്റെ പ്രസംഗം. മാധ്യമങ്ങള്‍ അതിനെ വളച്ചൊടിച്ചു. മാധ്യമ പ്രവര്‍ത്തനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടി ആയി മാറുകയാണോ എന്ന സംശയവും ഇതിലൂടെ ഉയര്‍ന്നു വരുന്നു. അത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടണം.
ഇതിനു അകമ്പടിയായി കെ പി ശശികല ടീച്ചറുടെ പ്രസംഗ ഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു.
എതിര്‍ക്കുന്തോറും വളരുന്നവരാണ് ആര് എസ് എസ്. എതിര്‍ക്കുന്നവരെ കൊല്ലേണ്ട കാര്യം ആര് എസ് എസിന് ഇല്ല . അങ്ങനെയൊരു കൊലപാതകം കോണ്‍ഗ്രസിന് ആവിശ്യമാണ്. അതുകൊണ്ട് ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരിക എന്ന് പറയാന്‍ ഒരു പിടിത്തോം ഉണ്ടാവില്ല. എന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. കൂടാതെ എഴുത്തുകാര്‍ക്ക് കോണ്‍ഗ്രസിന്റെ ഭീഷണിയുണ്ടെന്നും പ്രസംഗത്തില്‍ പറയുന്നു. ഇതിന്റെ സത്യം, ഇതിനുള്ളിലെ മിത്യ-ഇത് നാം ഒരോരുത്തരും മനസിലാക്കണം.
Post Your Comments