ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനത്തില്‍ 105 ജനപ്രതിനിധികള്‍ നിരീക്ഷണത്തിലാണെന്നു ആദായ നികുതി വകുപ്പ് അറിയിച്ചു. സ്വത്തില്‍ ക്രമാതീത വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് ഇവരുടെ സ്വത്തുവിവരം ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്. ഇതില്‍ ഏഴ് പേര്‍ ലോക്‌സഭ എംപിമാരും 98 പേര്‍ എംഎല്‍എമാരുമാണ്. ഇത് അന്വേഷിക്കുമെന്നു സിബിഡിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്) സുപ്രീം കോടതിയില്‍ പറഞ്ഞു.
ഇതു വരെ അനധികൃത സ്വത്തു സമ്പാദനത്തില്‍ നിരീക്ഷണത്തിലുള്ള ജനപ്രതിനിധികളുടെ വിവരം പുറത്തുവിട്ടിട്ടല്ല. ഇവര്‍ ഏതു പാര്‍ട്ടിയില്‍ അംഗങ്ങളാണെന്നതും രഹസ്യമാണ്. ഇവരുടെ പേരു വിവരം മുദ്രവച്ച കവറില്‍ ചൊവ്വാഴ്ച സിബിഡിടി സുപ്രീം കോടതിക്കു നല്‍കും. ആദായനികുതി വകുപ്പ് പ്രാഥമിക അന്വേണം നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയത്. എംഎല്‍എമാരെ അപേക്ഷിച്ച് എംപിമാരുടെ സ്വത്തിലാണ് ഭീമമായ വര്‍ധനയെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനു പുറമെ ഒന്‍പത് ലോക്‌സഭാ എംപിമാര്‍, 11 രാജ്യസഭാ എംപിമാര്‍, 42 എംഎല്‍എമാര്‍ എന്നിവരുടെ സ്വത്തുക്കളെപ്പറ്റി പ്രാഥമിക കണക്കെടുക്ക് പുരോഗമിക്കുകയാണെന്നും സിബിഡിടി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ലക്‌നൗവിലെ ലോക് പ്രഹരി എന്ന എന്‍ജിഓണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. ഈ പരാതിയിലാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തുന്നത്. 6 ലോക്‌സഭ എംപിമാരുടെയും 11 രാജ്യസഭാ എംപിമാരുടെയും 257 എംഎല്‍എമാരുടെയും സ്വത്ത്, തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അറിയിച്ചതിനാല്‍ വര്‍ധിച്ചുവെന്നാണ് സംഘടന പരാതി നല്‍കിയത്.
Post Your Comments