സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ബ്ലാങ്ക് ചെക്കുകള്‍ വാങ്ങരുതെന്ന് രാജേന്ദ്ര ബാബു കമ്മീഷന്‍. ഒരു വര്‍ഷത്തേക്കുള്ള ബാങ്ക് ഗ്യാരന്റി മാത്രമേ വാങ്ങാന്‍ പാടുള്ളുവെന്ന് കമ്മീഷന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി. ബ്ലാങ്ക് ചെക്ക് വാങ്ങിയാല്‍ തലവരിയായി കണക്കാക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തേക്ക് മാത്രമേ ബാങ്ക് ഗ്യാരന്‍റി നല്‍കാവൂ എന്നും കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.
സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായോ പണമായോ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്വശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമിച്ച രാജേന്ദ്ര ബാബൂ കമ്മീഷന്‍ അഞ്ചു ലക്ഷം രൂപയാണ് ഫീസായി നിശ്ചയിച്ചിരുന്നത്. മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
Post Your Comments