Latest NewsIndiaNews

ഉ​പ്പി​ന്‍റെ അ​ത്ര​മാ​ത്രം സമ്പാ​ദി​ക്കൂയെന്ന വിവാദ പരാമര്‍ശവുമായി യു​പി ഉ​പ​മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഉ​പ്പി​ന്‍റെ അ​ത്ര​മാ​ത്രം സമ്പാ​ദി​ക്കൂയെന്ന പരാമര്‍ശവുമായി യു​പി ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ. അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. നി​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ലെ ഉ​പ്പി​ന്‍റെ അ​ത്ര​യും മാ​ത്രംസമ്പാ​ദി​ക്കൂയെന്നയായിരുന്നു കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ പറഞ്ഞത്.

അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്ന​റി​യി​പ്പെ​ന്ന നി​ല​യി​ലാ​ണ് മൗ​ര്യ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ അ​ഴി​മ​തി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ മൗ​ര്യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് വി​മ​ർ​ശ​ക​ർ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ മൗ​ര്യ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ സാ​ഹ​ച​ര്യ​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​മാ​റ്റി വി​വാ​ദ​മാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ട്ടു.

shortlink

Post Your Comments


Back to top button