Latest NewsKeralaNews

ആ പ്രസംഗത്തിന്റെ പൂര്‍ണ രൂപം കേട്ടപ്പോഴാണ് സംഗതി മനസിലായത്; ശാരദക്കുട്ടി

ശശി കലയും ടി ജി മോഹൻദാസും ഒക്കെ പറയുന്നത് മനുഷ്യ നന്മക്കു വേണ്ടി അല്ലാത്തിടത്തോളം അവരെ കുറിച്ച് മുൻപ് പറഞ്ഞ കാര് ങ്ങളിൽ അവരോടുള്ള മനോഭാവത്തിൽ ഒരു മാനസാന്ത രവും ആവശ്യമില്ല. മലയാള നിരൂപകയും പരിഭാഷകയുമായ എസ്.ശാരദക്കുട്ടിയുടെ വാക്കുകളാണിവ.

എസ്. ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം.

ആദ്യത്തെ ഫെയ്സ്ബുക്ക്‌ പോസ്റ്റ്

മരണം എവിടെയാണ് നമ്മെ കാത്തിരിക്കുക എന്നത് അറിയാത്ത കാര്യമാണ്: അതുകൊണ്ട്, എവിടെയും നമുക്കതിനെ കാത്തിരിക്കാം. മരണത്തെ ശീലിക്കുക എന്നാൽ അർഥം വിമോചനത്തെ ശീലിക്കുക എന്നാണ്. എങ്ങനെ മരിക്കണമെന്ന് അറിയുന്ന വ്യക്തിക്ക് അടിമത്തത്തെ മനസ്സിൽനിന്ന് ബഹിഷ്കരിക്കാനും കഴിയും. എങ്ങനെ മരിക്കണമെന്നുള്ള ബോധം വിധേയത്വങ്ങളിൽ നിന്നും അനാവശ്യ ഭയങ്ങളിൽ നിന്നും മോചനം നൽകുന്നു. ജീവിതവിയോഗം ഒരു ദൗർഭാഗ്യമായി കരുതാൻ ആവില്ല..നമ്മുടെ മരണം ഹ്രസ്വവും തീക്ഷ്ണവുമാണെങ്കിൽ അത്രയും നന്നായി. ഭയത്തിനു അവിടെ ഇടമില്ല; ശശികല, നിങ്ങളെ പോലെ ഉള്ളവരുടെ കാലത്തു ജീവിച്ചിരുന്നാൽ തന്നെ ജീവിതത്തോട് ഒരുതരം അവജ്ഞ ചിന്തിക്കുന്നവരിൽ ഉണ്ടാകും. അത് കൊണ്ട് ,മൃത്യു ഒരു അനുഗ്രഹം തന്നെ. . അഭിമാനമുള്ളവരുടെ മുൻപിലുള്ള അനിവാര്യമായ ലക്‌ഷ്യവും അത് തന്നെയാണ്. . മരണം നമ്മെ ഭയപ്പെടുത്തുന്നുവെങ്കിൽ മനഃക്ഷോഭം കൂടാതെ എങ്ങനെ ഒരടി മുന്നോട്ടു വെക്കാൻ കഴിയും?. ശശികല, നിങ്ങൾ എത്ര നികൃഷ്ടമായ മൂഡത്വം!! നിങ്ങളുടെ അജ്ഞത എത്ര വൃത്തികെട്ടത് !!!!

ഇതിനു മറുപടിയെന്നോണം രണ്ടാമത് കുറിച്ച ഫെയ്സ്ബുക്ക്‌ പോസ്റ്റ്

ചാനലുകളിൽഉച്ച വരെ ആവർത്തിച്ച പ്രസംഗം ഭീതിപ്പെടുത്തുന്ന വിധത്തിൽ അസഹിഷ്ണുത നിറഞ്ഞതായിരുന്നു.പൂർണ്ണ രൂപത്തിൽ ആദ്യഭാഗം കേട്ടപ്പോൾ സംഗതി വേറെയാണ്.എങ്കിലും മൊത്തത്തിൽ ശശികലയുടെ സമീപനത്തോട് ഉള്ള attittude മാറ്റാൻ ആവില്ല.ശശി കലയും ടി ജി മോഹൻദാസും ഒക്കെ പറയുന്നത് മനുഷ്യ നന്മക്കു വേണ്ടി അല്ലാത്തിടത്തോളം അവരെ കുറിച്ച് മുൻപ് പറഞ്ഞ കാര്യ ങ്ങളിൽ അവരോടുള്ള മനോഭാവത്തിൽ ഒരു മാനസാന്ത രവും ആവശ്യമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button