ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ എണ്ണുന്നത് എങ്ങനെയാണെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അസാധു നോട്ടുകള്‍ എണ്ണുന്നത് മെഷീന് ഉപയോഗിച്ചിട്ടില്ല. 1000, 500 രൂപയുടെ നിരോധിച്ച നോട്ടുകള്‍ എണ്ണുന്നതിനു എത്ര പേരെ നിയോഗിച്ചുവെന്ന ആര്‍ബിഐ അറിയിച്ചിട്ടില്ല. വിവരശേഖരണത്തിന് ബാങ്കിന്റെ വിഭവശേഷി അനാവശ്യമായി ഉപയോഗിക്കാന്‍ ഇടയാക്കുമെന്ന് ബാങ്ക് മറുപടിയായി അറിയിച്ചു. മുമ്പ് സെന്‍ട്രല്‍ ബാങ്കും നോട്ട് എണ്ണുന്ന മെഷീനുകള്‍ അസാധു നോട്ടുകള്‍ തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു
ഓഗസ്റ്റ് 30ന് പുറത്തിറക്കിയ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അസാധുവാക്കിയതിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയിച്ചാതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
Post Your Comments