കൊച്ചി: മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ കേസ്. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിന്റെ പശ്ചത്താലത്തിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ.സി ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലാണ് ആക്രമണത്തിനു ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയത്. നടിയുടെ പേര് വെളിപ്പെടുത്തിയതിന് തിരക്കഥാ കൃത്ത് എസ്എന്‍ സ്വാമി, നടന്‍ അജു വര്‍ഗീസ് , പിസി ജോര്‍ജ് എംഎല്‍എ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ അജു വര്‍ഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയ്ക്കുകയായിരുന്നു.
Post Your Comments