Latest NewsIndiaNews

കാഷ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് രാജ്‌നാഥ് സിംഗ്

ശ്രീനഗര്‍: കാഷ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇതിനു അഞ്ചു കാര്യങ്ങള്‍ ആവശ്യമാണ്.  ആശയവിനിമയം, ദയ, സഹവര്‍ത്തിത്വം, വിശ്വാസ്യത, സഹകരണം തുടങ്ങിയവയാണ് ഈ അഞ്ച് കാര്യങ്ങളെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളോട് ശ്രീനഗറില്‍ സംസാരിക്കുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കാഷ്മീരിലെ പ്രശ്‌നം പരിഹരിക്കാനായി 50 തവണ ഇവിടെ സന്ദര്‍ശിക്കാന്‍ തയാറാണ്. വിനോദ സഞ്ചാരികളെ കാഷ്മീരിലേക്ക് സ്വാഗതം ചെയുന്നു. കാഷ്മീര്‍ താഴ്വരയിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.

പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം കോടി രൂപ അനുവദിക്കും. പ്രധാനമന്ത്രിയുടെ വികസന ഫണ്ടില്‍നിന്നാണ് തുക അനുവദിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button