ബെംഗളൂരു: മുതിർന്ന കന്നഡ നദിയും ചലച്ചിത്ര നിർമ്മാതാവുമായ ബി വി രാധ അന്തരിച്ചു. 70 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്,കന്നഡ,തെലുങ്ക്,മലയാളം ഭാഷകളിലായി 250 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത കന്നഡ ചലച്ചിത്ര സംവിധായകൻ കെഎസ്എൽവി സ്വാമിയാണ് രാധയുടെ ഭർത്താവ്. രാധയുടെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ദക്ഷിണേന്ത്യയിലെ പ്രശസ്ത നടന്മാരായ എംജിആർ, ശിവാജി ഗണേശൻ,എൻടിആർ എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. 1964 ൽ പുറത്തിറങ്ങിയ നവകോടി നാരായണ എന്ന ചിത്രത്തിലൂടെയായിരുന്നു രാധയുടെ അരങ്ങേറ്റം. നാടകരംഗത്തും രാധ സജീവമായിരുന്നു. നടവ്രന എന്ന പേരിൽ രാധ ആരംഭിച്ച നാടകസംഘത്തിന് വലിയ പിന്തുണയാണ് നാനാ ഭാഗത്ത് നിന്ന് ലഭിച്ചത്. 2010ൽ കല രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് കന്നഡ സര്‍ക്കാര്‍ കനകരത്ന പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
Post Your Comments