തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തു വരണമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ മുരളീധരന്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തിന് യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നും മുരളീധരന് പറഞ്ഞു.
അസീസിന്റെ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നപ്പോള്‍ പ്രസ്താവനയിലെ വികാരത്തെ ഉള്‍ക്കൊള്ളുന്നുവെന്നാണ് മുരളീധരന് പ്രതികരിച്ചത്.
പ്രതിപക്ഷ സമരങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ ഉമ്മന്ചാണ്ടിയെപോലുള്ളവര് പ്രതിപക്ഷ നേതാവായി വരണമെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.
Post Your Comments