ഇസ്ലാമില്‍ സുന്നത്തുകളെക്കുറിച്ചു കൃത്യമായി പറയുന്നുണ്ട്. അത് പലവിധമുണ്ട്. രോഗ സന്ദര്‍ശനം, സാധു സംരക്ഷണം, സുന്നത്ത് നിസ്‌ക്കാരങ്ങള്‍, ഇഅ് തികാഫ്, സ്വദഖ, ദിക്ര്‍, ഖുര്‍ആന്‍ പാരായണം, ജമാ അത്തില്‍ പങ്കെടുക്കല്‍ തുടങ്ങിയ എല്ലാ സുന്നത്തു കര്‍മ്മങ്ങളും നേര്‍ച്ചയാക്കാവുന്നതാണ്.
ഇങ്ങനെ സുന്നത്തായ കര്‍മ്മങ്ങള്‍ നേര്‍ച്ചയാക്കിയാല്‍ അത് ഫറളായി പരിണമിക്കുന്നതും അതിന്റെ പ്രതി ഫലം ഇരട്ടിക്കിരട്ടിയായി വര്‍ദ്ദിക്കുന്നതുമാണ്. വിശുദ്ധ റമളാനില്‍ എഴുപതും എഴുനൂറും ഏഴായിരവുമൊക്കെയായി വര്‍ദ്ധനവ് നേടുന്നതാണ്. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, നേര്‍ച്ചയാക്കിയത് ചെയ്തു വീട്ടല്‍ നിര്‍ബന്ധമായതിനാല്‍ ചെയ്യാന്‍ കഴിവുള്ളത് മാത്രമേ നേര്‍ച്ചയാക്കാവൂ..
ഒരു കര്‍മ്മം നേര്‍ച്ചയായിത്തീരാന്‍ ആകാര്യം ചെയ്യാന്‍ ഞാന്‍ നേര്‍ച്ചയാക്കി എന്ന വാമൊഴി മാത്രം മതി. മറ്റു ഇബാദത്തുകളുടെ നിയ്യത്തുകളെല്ലാം മനസ്സില്‍ കരുതിയാല്‍ മതി എങ്കില്‍ നേര്‍ച്ചയാവുമ്പോള്‍ അത് മൊഴിഞ്ഞാലെ സാധുവാകൂ. നേര്‍ച്ചയാക്കിയത് ചെയ്തു വീട്ടല്‍ നിര്‍ബന്ധമാണ്. ചെയ്യുന്ന സമയത്ത് തന്റ നേര്‍ച്ചയാണിത് എന്ന കരുത്ത് മനസിലുണ്ടാവണം. അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍!
Post Your Comments