കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ എഴുത്തുകാരുടെ സംഗമം തൃശൂര്‍ നീര്‍മാതളത്തണലില്‍ ആരംഭിച്ചു. തൃശൂര്‍ പുന്നയൂര്‍കുളത്തെ കമലാ സുരയ്യയുടെ സ്മാരകത്തില്‍ നടക്കുന്ന കൂട്ടായ്മ, ജ്ഞാനപീഠം ജേത്രി പ്രതിഭാ റായ് ഉദ്ഘാടനം ചെയ്തു. ഏകദേശം നൂറോളം വനിതാ എഴുത്തുകാരാണ് സംഗമത്തില്‍ എത്തിയിരിക്കുന്നത്.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന് ആദരാഞ്ജലി അര്‍പ്പിച്ചാണ് സംഗമം തുടങ്ങിയത്. വനിതാ എഴുത്തുകാര്‍ എന്തെഴുതിയാലും സ്ത്രീപക്ഷ എഴുത്താക്കി മുദ്രകുത്തുന്നു എന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രതിഭാ റായ് അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ പ്രത്യേക ലോകം സൃഷ്ടിക്കുന്നവരാണ്. സാഹിത്യത്തിന്റെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്താത്ത സംസ്‌കാരമാണ് നമുക്കുള്ളതെന്ന് അധ്യക്ഷത വഹിച്ച സാറാ ജോസഫ് വ്യക്തമാക്കി.
മൃദുല ഗാര്‍ഗ്, കെ വി ശൈലജ, ഖദീജ മുംതാസ്, സുലോചന നാലപ്പാട്ട് തുടങ്ങി നൂറോളം എഴുത്തുകാരാണ് സംഗമത്തിനായി എത്തിയിരിക്കുന്നത്. നാടകം, ഡോക്യുമെന്ററി പ്രദര്‍ശനം, ചര്‍ച്ചകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായാണ് സംഗമം നടക്കുന്നത്.
Post Your Comments