കളരിപ്പയറ്റും ചൈനീസ് പോളും സംയോജിപ്പിച്ച് വളരെ വ്യത്യസ്ഥമായ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് മൂന്നംഗ ഫ്രെഞ്ച് സംഘം. പുതിയ കലാരൂപത്തിനു നല്‍കിയിരിക്കുന്ന പേര് വിയ എന്നാണ്. കളരിപ്പയറ്റിന്റെയും ചൈനീസ് പോളിന്റെയും എല്ലാ മേഖലകളും ഇവര്‍ പരീക്ഷിക്കുന്നുണ്ട്. കോട്ടയം പുതുപ്പള്ളിയിലെ തടിയക്കല് കളരിയാണ് പുതിയ പരീക്ഷണത്തിന് വേദിയായയിരിക്കുന്നത്.
രാജ്യത്തുള്ള ഓരോ മനുഷ്യരുടേയും പച്ചയായ ജീവിതങ്ങള്‍ വ്യത്യസ്ഥമായ രീതിയില്‍ വരച്ചുകാട്ടാനുള്ള ശ്രമമാണ് വിയ എന്ന പുതിയ കലാരൂപത്തിലൂടെ ഈ മൂന്നംഗ ഫ്രഞ്ച് സംഘം ഉദ്ദേശിക്കുന്നത്. 14 വര്‍ഷമായി ചൈനീസ് പോള്‍ പരിശീലിക്കുന്ന ഓഡ് റോസെറ്റിന്റെ ആശയത്തിന് പിന്തുണ നല്കി ജെറോമും ഫാത്തിമയും എത്തിയപ്പോള്‍ അതിനൊപ്പം കോട്ടയം പുതുപ്പള്ളിയിലെ കെജിവി കളരിയുടെ ഗുരുക്കള്‍ ബൈജുവര്ഗ്ഗീസും നിന്നു. തുടര്‍ന്ന് വിയ എന്ന പുതിയ കലാരൂപം പിറവിയെടുക്കുകയായിരുന്നു.
ഈ കലാരൂപം ചിട്ടപ്പെടുത്താനായി ഇവര്‍ ആകെ ചെലവഴിച്ചത് പത്തു ദിവസമാണ്. കലാരൂപങ്ങള്‍ തമ്മിലുള്ള സമന്വയം മാത്രമല്ല മനുഷ്യര്‍ തമ്മിലുള്ള ബന്ധം കൂടിയാണ് വിയയിലൂടെ സാധ്യമാക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. ഇതുവരെ കാണാത്ത രീതിയിലുള്ള പശ്ചാത്തല സംഗീതം ഈ കലാരൂപത്തിന് മിഴവേകുന്നുണ്ട്. ചൈനീസ് വാദ്യോപകരണങ്ങളും കേരളീയ വാദ്യോപകരണങ്ങളും ഇതില്‍ ഉപയോഗിക്കുന്നുണ്ട്.
Post Your Comments