
ഹൈദരാബാദ്: ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പന്നിപ്പനി ബാധിച്ച് മരിച്ചു. തെലുങ്കാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് മരിച്ചത്. എസിപി ദുർഗയ്യ യാദവാണ് പന്നിപ്പനി ബാധയെ തുടർന്ന് മരിച്ചത്. വാറങ്കൽ ജില്ലയിലെ വർധന്നപേട്ട് എസിപിയായിരുന്നു. ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്.
ദുർഗയ്യ വാറങ്കലിലെ മാവോയിസ്റ്റുകൾക്ക് എതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ് ദുർഗയ്യ യാദവ് പ്രശസ്തനായത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.
Post Your Comments