KeralaLatest NewsNews

നാദിര്‍ ഷാ ആശുപത്രി വിട്ടു

കൊച്ചി:  സംവിധായകന്‍ നാദിര്‍ ഷാ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി. ഇന്ന് വൈകുന്നേരമാണ് ഡിസ്ചാര്‍ജ് വാങ്ങിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് ചോദ്യം ചെയാന്‍ വിളിപ്പിച്ച വേളയിലാണ് നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗ ബാധിതനായതിനാല്‍ ചോദ്യം ചെയലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു നാദിര്‍ഷാ പോലീസിനെ അറിയിച്ചിരുന്നു. നാദിര്‍ ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ബുധാനാഴ്ച്ച കോടതി പരിഗണിക്കും.

ഈ പശ്ചത്താലത്തിലാണ് നാദിര്‍ഷാ ആശുപത്രി വിട്ടത്. താരം എങ്ങേട്ടാണ് പോയതെന്ന് ഇതു വരെ വ്യക്തമല്ല.അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നു പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്നും പോ​ലീ​സി​ന്‍റെ ക​ന​ത്ത സ​മ്മ​ർ​ദം നേ​ടി​രാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും കാ​ട്ടി​യാ​ണ് നാ​ദി​ർ​ഷാ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​നെ പി​ന്തു​ണ​യ്ക്കു​ന്ന തെ​റ്റാ​യ മൊ​ഴി​ക​ൾ പ​റ​യാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും നാ​ദി​ർ​ഷാ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.  ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനം വന്ന ശേഷം മാത്രമേ നാദിര്‍ഷാ ഇനി ചോദ്യം ചെയലിനു ഹാജാരാകുന്ന കാര്യത്തില്‍ തീരുമാനം എടുക്കുയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍

shortlink

Post Your Comments


Back to top button