മൂന്നാര്‍: ആപ്പിൾ തോട്ടങ്ങൾ കാണാൻ കാശ്മീരിലേയ്ക്ക് വെച്ചുപിടിക്കേണ്ട കാര്യമില്ല. തെക്കിന്റെ കാശ്മീരായ മൂന്നാറിലെ ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലടക്കം ആപ്പിള്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നടപടി ആരംഭിച്ചു. ഇതിന് ജമ്മു-കശ്മീരില്‍നിന്ന് മേല്‍ത്തരം തൈകള്‍ എത്തിക്കും.
കേരളത്തില്‍ വ്യാപകമായി ആപ്പിള്‍ വിളയുന്ന ഏകയിടമാണ് കാന്തല്ലൂര്‍. എന്നാല്‍, ഉല്പാദനക്കുറവും കാലാവസ്ഥ വ്യതിയാനവും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഇൗ സാഹചര്യത്തിലാണ് കാന്തല്ലൂരിലും ചുറ്റുവട്ടത്ത് മൂന്നാര്‍ മേഖലയാകെയും ലക്ഷ്യമിട്ട് ആപ്പിള്‍ കൃഷി വ്യാപനത്തിന് കൃഷി വകുപ്പ് രംഗത്തിറങ്ങിയത്. മഴനിഴല്‍ പ്രദേശമായ മറയൂരില്‍ നിന്ന് 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇതില്‍നിന്ന് വലിയ വ്യത്യാസമില്ലാത്ത കാലാവസ്ഥയാണ് സമീപപ്രദേശങ്ങളിലും.അരയേക്കര്‍ മുതല്‍ അഞ്ചേക്കര്‍വരെ സ്ഥലങ്ങളില്‍ ആപ്പിള്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്. വലുപ്പത്തില്‍ ഇടത്തരമാണെങ്കിലും ജൈവവളം ഉപയോഗിക്കുന്നതിനാല്‍ ഇതിന് ഡിമാന്‍ഡ് കൂടുതലാണ്.
സുഗന്ധവ്യഞ്ജന കൃഷിരീതികളെക്കുറിച്ച് പഠിക്കാനും ഏലത്തിന്റെ ഇലക്ട്രോണിക് ലേലസംവിധാനം കശ്മീരിലെ കുങ്കുമപ്പൂ വിപണനത്തില്‍ പരീക്ഷിക്കാനും ജമ്മു-കാശ്മീര്‍ കൃഷിമന്ത്രി ഗുലാംനബി ലോണിന്റെ നേതൃത്വത്തിലെ സംഘം കഴിഞ്ഞദിവസം കേരളത്തിലെത്തി. ഇവര്‍ മന്ത്രി വി.എസ്. സുനില്‍കുമാറും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കേരളത്തിൽ കശ്മീര്‍ ആപ്പിള്‍ വ്യാപനത്തിനും ധാരണയായത്. ഇതോടൊപ്പം
ഇടുക്കി, വയനാട് ജില്ലകളെയും ജമ്മു-കശ്മീരിലെ പുല്‍വാല ജില്ലയെയും ബന്ധിപ്പിച്ച് ജില്ല പാര്ട്ട്ണര്ഷിപ് സ്പൈസസ് സിസ്റ്റേഴ്സ് എന്ന പരിപാടിക്ക് രൂപംനല്കാനും ഇരു സംസ്ഥാനങ്ങളും തീരുമാനമെടുത്തു.
Post Your Comments