Latest NewsNewsGulf

ലോകത്തിലെ വിലകൂടിയ കാര്‍ സ്വന്തമാക്കി മലയാളി

മസ്‌കത്ത്: ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വികളിലൊന്നായ ബെന്റെയ്ഗ സ്വന്തമാക്കി മലയാളി. ബദല്‍അല്‍ സമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ അബ്ദുല്‍ ലത്തീഫ് ഉപ്പളയാണ് കാര്‍ സ്വന്തമാക്കിയത്.

ബ്രിട്ടീഷ് സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ ബന്റെലിയുടെ സൂപ്പര്‍ ലക്ഷ്വറി എസ്.യു.വിയുടെ പുതിയ മോഡലാണ് മലയാളി വാങ്ങിയത്.

1.25 ലക്ഷത്തോളം ഒമാനി റിയാലാണ് ഇതിന്റെ വില. കേരളത്തില്‍ ഇതിന് 5.5 കോടി രൂപ വിലവരും. ഒമാനില്‍ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന പേര് അബ്ദുല്‍ ലത്തീഫിന് സ്വന്തം. 301 കിലോമീറ്ററാണ് പരമാവധി വേഗം. 4.1 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button