ചെന്നൈ ; ഗവർണർ സി. വിദ്യാസാഗർ റാവുമായി കൂടിക്കാഴ്ച്ച നടത്തി ഡിഎംകെ/ പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ. തമിഴ്നാട് സർക്കാർ വിശ്വാസവോട്ട് തേടണമെന്നും മുഖ്യമന്ത്രിയോട് വിശ്വാസവോട്ട് തേടാൻ ഗവർണർ നിർദേശിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. കോണ്ഗ്രസ് എംഎൽഎയും സ്റ്റാലിനോപ്പം ഗവർണറെ സന്ദർശിക്കാൻ എത്തിയിരുന്നു.
114 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് എടപ്പാടി പളനിസ്വാമി സർക്കാരിനുള്ളത്. 119 എംഎൽഎമാർ സർക്കാരിനെ എതിർക്കുന്നു. ശ്വാസവോട്ട് നടത്തിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ ഗവർണറോട് പറഞ്ഞു.
ഓഗസ്റ്റ് 31ന് ഡിഎംകെ, കോണ്ഗ്രസ്, സിപിഎം, സിപിഐ തുടങ്ങി പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി നിയമ സഭയിൽ വിശ്വാസവോട്ട് വേണമെന്ന് ആവശ്യപ്പെട്ടു.
Post Your Comments