Latest NewsNewsTechnology

സ്മാര്‍ട്ട് ഫോണ്‍ വഴി പണം തട്ടുന്ന മാല്‍വെയര്‍ ഇന്ത്യയിലും വ്യാപിക്കുന്നു

ന്യൂഡല്‍ഹി :  സ്മാര്‍ട്ട് ഫോണ്‍ വഴി പണം തട്ടുന്ന മാല്‍വെയര്‍ ഇന്ത്യയിലും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ സൈബര്‍ സുരക്ഷ സ്ഥാപനമായ കാസ്‌പെര്‍സ്‌കിയാണ് ഇതു സംബന്ധമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  ഈ മാല്‍വെയര്‍ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ കരസ്ഥമാക്കിയാണ് പണം തട്ടുന്നത്. ക്‌സാഫെകോപ്പി ട്രോജന്‍ എന്നാണ് മാല്‍വെയറിന്റെ പേര്. വളരെ വേഗമാണ് ഈ മാല്‍വെയര്‍ ഇന്ത്യയില്‍ പ്രചരിക്കുന്നത്.

ഇതിനകം തന്നെ രാജ്യത്തെ നിരവധി സമാര്‍ട്ട് ഫോണുകളില്‍ മാല്‍വെയറിന്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്ക പരത്തുന്നുണ്ട്. ഈ മാല്‍വെയര്‍ സമാര്‍ട്ട് ഫോണുകളില്‍ പ്രവേശിക്കുന്നത് ബാറ്ററി മാസ്റ്റര്‍ എന്ന ആപ്പിനെപ്പോലെയാണ്. സാധരണ ആപ്പുകളെ പോലെയാണ് ഇവ പെരുമാറുക. മാള്‍വെയര്‍ കോഡുകള്‍ ആപ്പില്‍ രഹസ്യമായി ചേര്‍ത്തിട്ടുണ്ട്. അതില്‍ തന്നെ ഇവയുടെ പ്രവര്‍ത്തനം വേഗം കണ്ടു പിടിക്കാന്‍ സാധിക്കുകയില്ലെന്നാണ് സൈബര്‍ വിദ്ഗദ്ധര്‍ പറയുന്നത്.

മൊബൈല്‍ ഫോണില്‍ ക്രഡിറ്റ്, ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ സൂക്ഷിക്കുന്നവര്‍ക്ക് ഈ മാല്‍വെയര്‍ പണം അപഹരിക്കാനുള്ള സാധ്യതയുണ്ട്. 47 രാജ്യങ്ങളില്‍ ഈ മാല്‍വെയര്‍ അപകടം വിതയ്ക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button