Latest NewsKeralaNews

പ്രതിശ്രുത വരന്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

വൈക്കം•വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രതിശ്രുത വരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ചാലപ്പറമ്പ് പീടിക ചിറയില്‍ സുധീഷ്‌ (35) ആണ് മരിച്ചത്. രാവിലെ 10.10 ന് ആമ്പല്ലൂര്‍ റെയില്‍വേ ക്രോസിന് സമീപം അക്കപ്പനത്ത് വച്ച് ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടിയാണ് സുധീഷ്‌ ജീവനൊടുക്കിയത്. ടി.വി പുരം സ്വദേശിനിയായ യുവതിയുമായി സുധീഷിന്റെ വിവാഹം നാളെ നടക്കാനിരുന്നതാണ്. സുധീഷിന്റെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല.

രാവിലെ എട്ടോടെ ഇവിടെയെത്തിയ സുധീഷ്‌ സമീപത്തെ കടയില്‍ നിന്നും ലോട്ടറി ടിക്കറ്റ് എടുക്കുകയും നാരങ്ങാവെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തിരുന്നു. ഈ സമയം രണ്ട് ട്രെയിനുകള്‍ ഇതുവഴി കടന്നുപോയിരുന്നു. ഏറെ നേരമായി ഇവിടെ നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയ പരിസരവാസികള്‍ കാര്യം തിരക്കിയപ്പോള്‍ കൂട്ടുകാരനെ കാത്ത് നില്‍ക്കുന്നുവെന്നാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ 10.10 ഓടെ എത്തിയ ജനശതാബ്ദിയ്ക്ക് മുന്നില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു.

മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തൃപ്പൂണിത്തുറ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അമ്മ: ചന്ദ്രിക, സഹോദരങ്ങള്‍: സുരേഷ്, ധന്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button