ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 2018 ഫെബ്രുവരി മാസത്തിനു മുമ്പ് ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനം റദ്ദാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
അനധികൃതമായി സിം കാര്‍ഡ് ഉപയോഗിക്കുന്നതില്‍ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ലോക് നീതി ഫൗണ്ടേഷന്‍ നല്‍കിയ ഹാര്‍ജി പരിഗണിക്കവേ തട്ടിപ്പും തീവ്രവാദ പ്രവര്‍ത്തനവും തടയാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
സാധാരണക്കാരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് ഭീകരവാദമുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് തടയുന്നതിനാണ് ഈ നടപടിയെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. അടുത്ത ഫെബ്രുവരി മാസത്തിന് മുമ്പ് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലിക്കോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
Post Your Comments