Latest NewsNewsGulf

12.2 കോടി രൂപ യുടെ സമ്മാനം ലഭിച്ച മലയാളിയെ കണ്ടെത്തി

കൊച്ചിഅബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ്‌ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ച മലയാളി മനേകുടി വര്‍ക്കി മാത്യൂവിനെ കണ്ടെത്തി. കൊച്ചി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നശിച്ചുപോയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിഗ്‌ ടിക്കറ്റ് അധികൃതര്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിയാതെ പോയത്.

നാട്ടിലേക്ക് വരും വഴിയാണ് വര്‍ക്കി മാത്യൂ സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. വിജയി കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സമ്മാനം അസാധുവാക്കുമെന്ന് ബിഗ്‌ ടിക്കറ്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് മലയാളം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സുഹൃത്തുക്കള്‍ വര്‍ക്കി മാത്യൂവിനെ വിവരം അറിയിക്കുകയായിരുന്നു. ഈ മാസം 17 ന് അബുദാബിയില്‍ തിരിച്ചെത്തി ടിക്കറ്റ് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് മാത്യൂ വര്‍ക്കി പറഞ്ഞു.

അല്‍-ഐനില്‍ഡിസ്ട്രിബ്യൂഷന്‍ ജോലി ചെയ്യുന്ന മാത്യൂവര്‍ക്കി രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്ത്. 500 ദിര്‍ഹത്തില്‍ 250 ദിര്‍ഹം മാത്യൂ വര്‍ക്കിയും 125 ദിര്‍ഹം വീതം ഇന്ത്യക്കാരനായ ഒരു സുഹൃത്തും 125 ദിര്‍ഹം പാകിസ്താനിയായ സുഹൃത്തുമാണ് മുടക്കിയത്. സമ്മാനത്തുക കൂട്ടുകാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കുമെന്ന് മാത്യൂ വര്‍ക്കി പറഞ്ഞു.

മുമ്പും ബിഗ്‌ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സമാനം ലഭിക്കുന്നതെന്ന് വര്‍ക്കി പറഞ്ഞു. ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. പണം എങ്ങനെ ചെലവഴിക്കുമെന്നതിൽ യാതൊരു ആസൂത്രണവുമില്ല. ഒരു കാര്യത്തിലും ആസൂത്രണം ചെയ്യുന്ന സ്വഭാവമില്ല. രണ്ട് മാസം മുൻപ് നാട്ടിൽ പോകാനൊരുങ്ങി മാറ്റിവച്ചതാണ്. എല്ലാം തീരുമാനിക്കുന്ന ദൈവമാണ്. ഇൗ വർഷം അവസാനത്തോടെ നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്യു വർക്കിയുടെ ഭാര്യ ചിന്നമ്മാ മാത്യു അൽഎെൻ ആശുപത്രിയിൽ നഴ്സാണ്. മകൻ ഉന്നത പഠനത്തിനായി അമേരിക്കയിലേയ്ക്ക് പോകാനൊരുങ്ങുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ള ഒരു മകളുമുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബംബര്‍ നറുക്കെടുപ്പിലാണ് മാത്യൂ വര്‍ക്കി വിജയിയായത്. 7 മില്യണ്‍ ദിര്‍ഹം (12.21 കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button