ആസിഡ് ആക്രമണത്തിന് ഇരയായി സ്വന്തം മുഖത്തിന്റെ രൂപവും ഭംഗിയും നഷ്ടമായ നിരവധി സ്ത്രീകളുണ്ട്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പഴയ രൂപം തിരിച്ചു പിടിയ്ക്കാന്‍ സാധിയ്ക്കാറില്ല. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ് രേഷം ഖാന്‍ എന്ന മോഡല്‍.
രേഷം ഖാന്റെ 21ാം പിറന്നാളിനാണ് ലണ്ടനില്‍ വച്ച് ഖാന്‍ ആസിഡ് ആക്രമണത്തിനിരയായത്. രേഷമിനൊപ്പം ബന്ധുവായ ജമീല്‍ മുക്താറും ആക്രമണത്തിന് ഇരയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടപ്പോഴായിരുന്നു ആക്രമണം. മുഖത്തും തോളുകളിലും സാരമായി പരിക്കേറ്റു. ജമീല്‍ മുക്താര്‍ കോമയിലായിരുന്നു. സാധാരണ നിലയിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണമുണ്ടായ സമയത്തേയും ഇപ്പോഴുമുള്ള രണ്ട് ഫോട്ടോകള്‍ രേഷം ഖാന്‍ പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് രേഷമിന്റെ ഫോട്ടോകള്‍.
Post Your Comments