Latest NewsNewsIndia

അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാന്ധിനഗറില്‍ അഞ്ചു വയസുകാരിയെ മാനഭംഗപ്പെട്ടുത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് അന്വേഷണം പ്രഖ്യാപിച്ചത്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിവേക് വിഹാറിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അന്വേഷിച്ച് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ശനിയാഴ്ച രാവിലെ ടാഗോര്‍ സ്‌കൂളില്‍ അഞ്ചു വയസുകാരിയെ ജീവനക്കാരന്‍ അതിക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സ്‌കൂളിലെ പ്യൂണ്‍ വികാസിനെ (40) അറസ്റ്റ് ചെയ്തു. കോറിഡോറിലൂടെ നടക്കവെ പെണ്‍കുട്ടിയെ കണ്ട ഇയാള്‍ ആളില്ലാത്ത ക്ലാസ്‌റൂമിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button