തന്റെ ശരീരത്തില്‍ ഒളിഞ്ഞിരുന്ന് ഓരോ നിമിഷവും തന്നെ കാർന്നുതിന്നുന്ന ക്യാൻസറിനെ ലക്ഷണങ്ങളിലൂടെ 13കാരനായ സന്തോഷ് കണ്ടെത്തി. എന്നാല്‍ തനിക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞാല്‍ അത് തന്റെ മാതാപിതാക്കള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് അറിയാമായിരുന്ന സന്തോഷ് ഇക്കാര്യം തന്റെ അങ്കിളിനോട് മാത്രം വെളിപ്പെടുത്തി. കുട്ടിയുടെ മുത്തശ്ശി ക്യാന്‍സര്‍ അസുഖം ബാധിച്ചാണ് മരിച്ചത് തൊട്ടു പിന്നാലെയാണ് തനിക്കും ക്യാൻസർ ആണെന്ന് കുട്ടി തിരിച്ചറിഞ്ഞത്.
തനിക്ക് ക്യാൻസർ ആണെന്ന് ആരോടും പറയരുതെന്ന് സന്തോഷ് അങ്കിളിനോട് പറഞ്ഞു. എന്റെ അമ്മയ്ക്ക് അറിയാം എനിക്ക് വയ്യാ എന്ന് പക്ഷെ എന്ത് അസുഖമാണെന്ന് അമ്മ അറിഞ്ഞില്ല. എന്നാല്‍ അവസാനം എന്റെ പ്രയത്‌നങ്ങള്‍ കണ്ട് എനിക്ക് ക്യാന്‍സര്‍ ആണെന്ന് അച്ഛന്‍ കണ്ടുപിടിച്ചുവെന്നും സന്തോഷ് പറയുന്നു. സന്തോഷിന് 500 കിലോമീറ്റര്‍ സഞ്ചാരിച്ച് വേണം ഓരോ കീമോ തെറാപ്പിക്കുമൊയി ആശുപത്രിയില്‍ എത്താന്‍. ബംഗളൂരുവിലെ താമസവും ആശുപത്രി ചെലവും താങ്ങാനാകാത്തതിനെ തുടർന്ന് മജ്ജ മാറ്റിവെയ്ക്കലിനായി ചിലവ് വരുന്ന 1.5 മില്യണിനായി ഓണ്‍ലൈനിലൂടെ ഇവർ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
Post Your Comments