1948ൽ മസ്താന ബലൂചിസ്താനി സ്ഥാപിച്ച സാമൂഹിക ആത്മീയ സന്നദ്ധ സംഘടനയായ ദേര സച്ച സൗദയുടെ നേതാവാണ് ഗുർമീത് റാം റഹീം. ലക്ഷക്കണക്കിന് ആരാധകരുള്ള ഗുർമീത് റാം റഹീം സിങ് ആത്മീയ നേതാവ് മാത്രമല്ല, നടനും സംവിധായകനും പാട്ടുകാരനും വ്യവസായിയുമാണ്. 1967 ആഗസ്ത് 15ന് രാജസ്ഥാനിലെ ഗംഗാനഗറിൽ നസീബ് കൗറിെൻറയും മഘർ സിങ്ങിന്റെയും മകനായാണ് ജനനം. ഭാര്യ ഹർജീത് കൗർ. ഒരാണും രണ്ടു പെണ്ണുമുൾപ്പെടെ മൂന്നു മക്കൾ. Z കാറ്റഗറി സുരക്ഷയുള്ള വി.വി.ഐ.പിയാണ്. കൂടാതെ 10,000ഒാളം പേരടങ്ങുന്ന സ്വകാര്യ സൈനിക ഗ്രുപ്പും സ്വന്തമായുണ്ട്. അഞ്ചു കോടി അനുയായികളുള്ള ഗുർമീതിനെ ട്വിറ്ററിൽ 37 ലക്ഷത്തിലേറെപ്പേർ പിന്തുടര്‍ന്നിരുന്നു. രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ കർഷക ദമ്പതികളുടെ ഏക മകനായാണു ജനിച്ചത്.
ദേര സച്ച സൗദയിലെ ആദ്യകാലങ്ങളിൽ പുരോഗമന സാമൂഹിക പ്രവർത്തനങ്ങളാൽ പ്രശസ്തി നേടി. ലൈംഗിക തൊഴിലാളികളുടെ വിവാഹം നടത്തിക്കൊടുക്കുക, ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുക, നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയവ ഗുർമീത് റാം റഹീമിന്റെ ജനപിന്തുണ വർധിപ്പിച്ചു. ആഢംബര പ്രിയനായ ഗുർമീത്, നൂറുകണക്കിന് വാഹനങ്ങളും സുരക്ഷാഭടന്‍മാരും അതിലേറെ അനുയായികളും അങ്ങനെ ആളും ബഹളവുമായാണ് എപ്പോഴും യാത്ര ചെയ്തിരുന്നത്. സിനിമാ പ്രേമിയും കായിക പ്രേമിയും കൂടിയായ ഗുർമീത് റാം റഹീം, അഞ്ച് സിനിമകളുടെ രചന-സംവിധാനം നിർവഹിച്ചു. 53 ലോക റെക്കോഡുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതിൽ 17 എണ്ണം ഗിന്നസ് റെക്കോർഡാണ്. 27 എണ്ണം ഏഷ്യ ബുക്ക് റെക്കോർഡും ഏഴെണ്ണം ഇന്ത്യ ബുക്ക് റെക്കോർഡും രണ്ടെണ്ണം ലിംക റെക്കോർഡുമാണ്.യു.കെ ആസ്ഥാനമായ വേൾഡ് റെക്കോഡ്സ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ഈ ആള്‍ ദൈവത്തെ ആദരിച്ചിട്ടുണ്ട്.
1999ല്‍ ആശ്രമത്തില്‍ വെച്ച് രണ്ട് സന്യാസികളെ ഗുര്‍മീത് സിങ് ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ഇപ്പോള്‍ അദ്ദേഹം ജയിലില്‍ കഴിയുന്നത്. 2002ൽ ഗുർമീതിന്റെ വനിതാ അനുയായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയിക്ക് അയച്ച ഉൗമക്കത്താണ് കേസിന് തുടക്കം കുറിച്ചത്. അതേവർഷം തന്നെ ദേര സച്ച സൗദയെയും ദേര മാനേജർ രഞ്ജിത് സിങ്ങിന്റെ കൊലപാതകത്തെയും കുറിച്ച് ലേഖനം എഴുതിയ മാധ്യമ പ്രവർത്തകൻ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തി എന്ന കേസും ഗുർമീതിനെതിരെ ചുമത്തിയിട്ടുണ്ട്.
ഹരിയാനയിലെ സിർസയിലെ ദേര ആശ്രമം ആയിരം ഏക്കറിൽ പരന്നുകിടക്കുന്നു. സ്കൂളുകളും ആശുപത്രികളും സിനിമാശാലകളുമായി എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്. ഇതാണു ദേരാ സച്ചാ സൗദയുടെ ആസ്ഥാനം. ആരാധകരായ 125 പേർ ചേർന്ന് ഒരേസമയം ഒന്നര ലക്ഷം മെഴുകുതിരികൾ കത്തിച്ചാണ് ഈ വർഷം പിറന്നാൾ ആഘോഷിച്ചത്. വയനാട്ടിലെത്തിയ ഗുർമീത് റാം റഹിം താൻ താമസിച്ച റിസോർട്ടിന്റെ ഭംഗികണ്ട് ഉടമയോടു ചോദിച്ചു: ‘ഈ റിസോർട്ട് തരുന്നോ, ആഗ്രഹിക്കുന്നതിലും കൂടുതൽ വില തരാം.’ വയനാട് വൈത്തിരി വില്ലേജ് എംഡിയായിരുന്ന എൻ.കെ.മുഹമ്മദ്, ഗുർമീത് റാം റഹിമിന്റെ സന്ദർശനത്തെക്കുറിച്ച് ഇങ്ങനെ ഓർക്കുന്നു.
ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീമിന്റെ ദേരാ സച്ചാ സൗദ ആശ്രമത്തില്‍ നിന്നും കണ്ടെക്കുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്. ദേര സാച്ചാ സൗദ ആശ്രമത്തില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഇവിടുത്തെ എല്ലാ സ്ഥാപനങ്ങളും പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെടുത്തു. സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമാണ് പരിശോധന നടത്തുന്നത്. കോടതി കമ്മീഷണറായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിയോഗിച്ച മുന്‍ സെഷന്‍സ് ജഡ്‍ജി എ.കെ.എസ് പവാറാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. നിരവധി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും ഉന്നത ഉദ്ദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു വരുന്നു. 41 കമ്ബനി അര്‍ദ്ധ-സൈനിക വിഭാഗങ്ങള്‍, നാല് സൈനിക യൂണിറ്റുകള്‍, നാല് ജില്ലകളില്‍ നിന്നുള്ള പൊലീസ് സേന, ആയുധ വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെയാണ് പരിശോധന തുടങ്ങിയത്. സിര്‍സയിലെ ദേരാ സച്ഛ സൗദ ആസ്ഥാനത്തും പരിസരത്തും കര്‍ഫ്യൂ പ്രഖ്യാപിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്. തെരച്ചില്‍ തീരുന്നത് വരെ ഇത് തുടരും. തങ്ങള്‍ നിയമം അനുസരിക്കുന്നുവെന്നും ആനുയായികള്‍ അക്രമം കാണിക്കരുതെന്നും ആശ്രമത്തിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്. 800 ഏക്കറോളം പരന്നുകിടക്കുന്ന ദേരാ സച്ഛ സൗദ ആസ്ഥാനത്ത് നിരവധി വീടുകളും മാര്‍ക്കറ്റുകളും ആശുപത്രിയും സ്റ്റേഡിയവും വിനോദ സഥലങ്ങളുമുണ്ട്.
രാജിസ്റ്റര്‍ ചെയ്യാത്ത കാര്‍, ബ്രോട്കാസ്റ്റ് വാന്‍, രേഖപ്പെടുത്താത്ത മരുന്നുകള്‍ എന്നിവ ഇന്നലെ കണ്ടെടുത്തു. അമ്പതു വീഡിയോ ഗ്രഫര്‍മാര്‍ ചേര്‍ന്നു ഇതിന്റെ ദ്രിശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. അമ്യൂസ്മെന്റ് പാര്‍ക്കിനു സമാനമായ സജ്ജീകരങ്ങങ്ങളോട് കൂടിയ റിസോര്‍ട്ടും ഇവിടുണ്ട്.
റെയ്ഡിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗുര്‍മീത് റാം റഹീമിെന്റ സംഘടനയായ ദേര സച്ചാ സൗധ മതിയായ രേഖകളില്ലാതെ 14 മൃതദേഹങ്ങള്‍ക്ക് ആശുപത്രിക്ക് കൈമാറി. സല്‍പ്രവൃത്തിയെന്ന നിലയില്‍ ഗുര്മീതിെന്റ അനുയായികള്‍ മൃതദേഹങ്ങള്‍ ആശുപത്രിക്ക് നല്‍കിയെന്നാണ് അറിയിച്ചിരിക്കുന്നത്.
വില കൂടിയ പ്രത്യേക ഡിസൈനിലുള്ള ടൈലുകള്‍ പതിപ്പിതാണ് റാം സിങ്ങിന്‍റെ വീടിന്റെ ചുവരുകള്‍. വില കൂടിയ ഫര്‍ണ്ണിച്ചറുകളും വീടിനുള്ളില്‍ നിറയെ കാണാം. സ്വീകരണ മുറിയിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നത് റാം റഹീമിന്റെ വലിയ ഛായാചിത്രങ്ങളാണ്. കണ്ണഞ്ചിപ്പിക്കുന്ന ആഢംബര മുറിയിലായിരുന്നു സ്വാമിയുടെ പള്ളിയുറക്കം.
പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള സ്വാമിയുടെ കിടപ്പുമുറി പോലീസ് ചവിട്ടിത്തുറന്നാണ് അകത്തുകയറിയത്. ഇന്ത്യന്‍ എക്സ്പ്രസ് ആണ് ആദ്യമായി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
വിവാദ ആള്‍ ദൈവം ഗുര്‍മീത് രാം രഹീം കേരളത്തിലും നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഈ യാത്രകള്‍ ദുരൂഹമായിരുന്നുവെന്നാണ് സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ലഭിച്ച ദേരാ സച്ചാ സൗദ നേതാവ് റാം റഹീം സിങ് തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് കോടതിയില്‍ വാദിച്ചത് ഈയടുത്ത് വിവാദമായിരുന്നു. പണത്തിനൊപ്പം പ്രശസ്തി കൂടിയായപ്പോള്‍ താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ ഒരു ജനത ഇയാള്‍ക്ക് പിന്നില്‍ അണിനിരന്നു എന്ന് വേണം നമ്മള്‍ മനസിലാക്കാന്‍. യഥാര്‍ഥത്തില്‍ ഇയാളെയല്ല, ഈ പ്രതിയ്ക്ക് വേണ്ടി മരണം വരിക്കാന്‍ വരെ തയ്യാറാകുന്ന ആ ആള്‍ക്കൂട്ടത്തെയാണ് നമ്മള്‍ വിശകലനം ചെയ്യേണ്ടത്. ഒരുകൂട്ടം ആളുകളെ ഇത്തരമൊരാളുടെ സ്വാധീനത്തിന് വഴങ്ങാന്‍ ഇടയാക്കിയ സാമൂഹികാവസ്ഥയെ കൂടിയാണ് നാം വിശകലനം ചെയ്യേണ്ടത്.
Post Your Comments