KeralaLatest NewsNews

മഹാബലിയുടെ പേരില്‍ കലാപം സൃഷ്ടിക്കാന്‍ തീവ്രവാദ സംഘടനകളുടെ ശ്രമം : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പത്തനംതിട്ട: ഓണനാളുകളില്‍ മഹാബലിയുടെ പേരില്‍ കലാപം സൃഷ്ടിക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബ്രാഹ്മണമേധാവിത്വത്തിന്റെ മഹോത്സവമാണെന്നും പ്രചരിപ്പിച്ച്‌ നാട്ടില്‍ ഭിന്നത സൃഷ്ടിക്കാനായിരുന്നു ശ്രമം. ഇതിനു പിന്നില്‍ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രശ്നത്തില്‍ ആദിവാസി-ദളിത് സംഘടനകള്‍ താല്‍പര്യം കാട്ടാതിരുന്നത് തീവ്രവാദ സംഘടനകള്‍ക്കു തിരിച്ചടിയായി.

മഹാബലിയെ മുന്‍നിര്‍ത്തി ആര്യദ്രാവിഡ വാദം ഉന്നയിച്ച്‌ ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ചില മുസ്ലിം അനുകൂല തീവ്രവാദ സംഘടനകള്‍ ശ്രമം നടത്തിയിരുന്നു. ഇക്കുറി ഓണത്തിനു മുന്നോടിയായി ചില മാധ്യമളില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതിനു പിന്നിലും തീവ്രവാദ സംഘടനകളുടെ പങ്കുള്ളതായി സംശയിക്കണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ഇതു വിഷയമായി. എന്നാല്‍, മഹാ തേജസ്വിയായിരുന്ന മഹാബലിയെ ചിലര്‍ വികൃതമായി ചിത്രീകരിക്കുന്നു എന്ന വിമര്‍ശനം മാത്രമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇതിന്റെയെല്ലാം പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button