Latest NewsKeralaNews

വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യുടെ കാമ്പസിലെ പ്ര​വ​ർ​ത്ത​നം ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗത്തിന്റെ നി​രീ​ക്ഷ​ണ​ത്തി​ൽ

ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യായ ഡെ​മോ​ക്രാ​റ്റി​ക് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷന്റെ (ഡി​എ​സ്എ) പ്ര​വ​ർ​ത്ത​നം ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗത്തിന്റെ നി​രീ​ക്ഷ​ണ​ത്തി​ൽ. കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗമാണ് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തോ​ട് ഇതു സംബന്ധിച്ച് റി​പ്പോ​ർ​ട്ട് തേടിയത്. മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളാ​യ രൂ​പേ​ഷി​ന്‍റെ​യും ഷൈ​ന​യു​ടെ​യും മ​ക​ള്‍ ആ​മി​യു​ടെ നേ​തൃ​ത്വ​ത്തിലാണ് സംഘടന രൂപീകരിച്ചത് . ആമിയുടെ മാതാപിതാക്കൾ അറസ്റ്റിനെ തുടർന്ന് ജയിലിലാണ്. സംസ്ഥാനത്താണ്‌ സംഘടനയുടെ പ്രവർത്തനം. ഡിഎസ്എയക്ക് മാ​വോ​യി​സ്റ്റ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗത്തിനു വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.

കൊ​ച്ചിയിലാണ് സംഘടന രൂപീകരിച്ചത്.  ഓ​ഗ​സ്റ്റ് 26നാണ് സംഘടനയുടെ രൂപീകരണം നടത്തിയത്. സി. ​അ​ച്യു​ത​മേ​നോ​ൻ ഹാ​ളിൽ നടന്ന ചടങ്ങിലാണ് സംഘടന രൂപീകരിച്ചത്. ഈ ചടങ്ങിൽ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​ങ്കെ​ടു​ത്ത​താ​യി സൂചനയുണ്ട്. ത​മി​ഴ്നാ​ട്ടി​ലെ നെ​ടു​വാ​സ​ൽ സ​മ​ര​നാ​യി​ക സ്വാ​തിയായിരുന്നു ഡെ​മോ​ക്രാ​റ്റി​ക് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷന്റെ ഉ​ദ്ഘാ​ട​നം നടത്താനായി നിശ്ചയിരുന്നത്. പക്ഷേ സ്വാ​തിയെ ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തതോട് ഉദ്ഘാടനം നെ​ടു​വാ​സ​ൽ സ​മ​ര​പ്ര​വ​ർ​ത്ത​കനും ത​മി​ഴ്നാ​ട്ടി​ലെ സ്റ്റു​ഡ​ന്‍റ്സ് അ​പ് റൈ​സിം​ഗ് ഫോ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ നേ​താ​വുമായ ദി​നേ​ശ​ൻ നിർവഹിക്കുകയായിരുന്നു.

ന​ക്‌​സ​ല്‍ നേ​താ​വ് മ​ല്ലു രാ​ജ റെ​ഡ്ഡിക്ക് ഒ​ളി​വി​ല്‍ താ​മ​സി​ക്കാ​ന്‍ സൗ​ക​ര്യം ചെ​യ്തു കൊ​ടു​ത്ത കേ​സി​ല്‍ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റും കൂ​ടി​യ ആ​മി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ രൂ​പേ​ഷും ഷൈ​ന​യും ര​ണ്ട് വ​ര്‍​ഷ​മാ​യി ജ​യി​ലി​ലാ​ണ്. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യി​രു​ന്നു. ഡി​എ​സ്എ​യു​ടെ കേ​ര​ള​ത്തി​ല പ്ര​വ​ർ​ത്ത​ന​വും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ശാ​സ്ത്രീ​യ സോ​ഷ്യ​ലി​സ​മാ​ണ് സം​ഘ​ട​ന​യു​ടെ മു​ദ്രാ​വാ​ക്യ​മെ​ന്നും ഇ​തി​ന് മാ​വോ​യി​സ്റ്റ് ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button