കണ്ണൂർ: വിദ്യാർഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഡിഎസ്എ) പ്രവർത്തനം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തോട് ഇതു സംബന്ധിച്ച് റിപ്പോർട്ട് തേടിയത്. മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമിയുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത് . ആമിയുടെ മാതാപിതാക്കൾ അറസ്റ്റിനെ തുടർന്ന് ജയിലിലാണ്. സംസ്ഥാനത്താണ് സംഘടനയുടെ പ്രവർത്തനം. ഡിഎസ്എയക്ക് മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.
കൊച്ചിയിലാണ് സംഘടന രൂപീകരിച്ചത്. ഓഗസ്റ്റ് 26നാണ് സംഘടനയുടെ രൂപീകരണം നടത്തിയത്. സി. അച്യുതമേനോൻ ഹാളിൽ നടന്ന ചടങ്ങിലാണ് സംഘടന രൂപീകരിച്ചത്. ഈ ചടങ്ങിൽ മാവോയിസ്റ്റ് അനുകൂല സംഘടനകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തതായി സൂചനയുണ്ട്. തമിഴ്നാട്ടിലെ നെടുവാസൽ സമരനായിക സ്വാതിയായിരുന്നു ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം നടത്താനായി നിശ്ചയിരുന്നത്. പക്ഷേ സ്വാതിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തതോട് ഉദ്ഘാടനം നെടുവാസൽ സമരപ്രവർത്തകനും തമിഴ്നാട്ടിലെ സ്റ്റുഡന്റ്സ് അപ് റൈസിംഗ് ഫോർ സോഷ്യൽ വെൽഫെയർ നേതാവുമായ ദിനേശൻ നിർവഹിക്കുകയായിരുന്നു.
നക്സല്‍ നേതാവ് മല്ലു രാജ റെഡ്ഡിക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത കേസില്‍ സംഘടനയുടെ പ്രസിഡന്റും കൂടിയ ആമിയുടെ മാതാപിതാക്കളായ രൂപേഷും ഷൈനയും രണ്ട് വര്‍ഷമായി ജയിലിലാണ്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിരുന്നു. ഡിഎസ്എയുടെ കേരളത്തില പ്രവർത്തനവും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ശാസ്ത്രീയ സോഷ്യലിസമാണ് സംഘടനയുടെ മുദ്രാവാക്യമെന്നും ഇതിന് മാവോയിസ്റ്റ് ബന്ധമില്ലെന്നുമാണ് സംഘടനാ പ്രതിനിധികൾ പറയുന്നത്.
Post Your Comments