Latest NewsCinemaBollywoodMovie SongsEntertainment

ശിൽപയുടെ ഫോട്ടോയെടുത്തു : മാധ്യമപ്രവർത്തകർക്കു തല്ല്

നടി ശില്പാഷെട്ടിയുടെ ഫോട്ടോയെടുത്തതിന് മാധ്യമപ്രവർത്തകർക്കു തല്ല്.കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ബാന്ധ്രയ്ക്കടുത്തുള്ള ഹോട്ടലിനു മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ഭർത്താവും ബിസിനെസ്സുകാരനുമായ രാജ് കുന്ദ്രയോടൊപ്പം ഹോട്ടലിൽ എത്തിയതായിരുന്നു ശില്പ.ഭക്ഷണത്തിനു ശേഷം പുറത്തേക്കിറങ്ങിയ നടിയുടെ ഫോട്ടോയെടുക്കാൻ മാധ്യമപ്രവർത്തകർ നിന്നിരുന്നു.ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു ശേഷം നടി കാറിൽ മടങ്ങുകയും ചെയ്തു. ഹോട്ടലിലേക്കുള്ള വഴിയില്‍ നിന്നത് ചോദ്യംചെയ്ത ബൗണ്‍സര്‍മാര്‍ ആദ്യം മാധ്യമപ്രവർത്തകരുമായി വാക്കുതര്‍ക്കത്തിലേര്‍പെട്ടു. അതിനുശേഷം അവരെ തല്ലുകയായിരുന്നു.

മാധ്യമപ്രവർത്തകരെ ഇവർ തല്ലുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.തുടർന്ന് രണ്ട് ബൗൺസർമാരെയും അറസ്റ് ചെയ്തു. സാരമായി പരിക്കേറ്റ മാധ്യമപ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹോട്ടല്‍ അധികൃതര്‍ മാപ്പുപറഞ്ഞു.ബൗണ്‍സര്‍മാരെ പുറത്തുനിന്നുള്ള ഏജന്‍സിവഴി നിയമിച്ചതാണെന്നും ഇവരെ ജോലിയില്‍നിന്ന് പുറത്താക്കിയതായും ഹോട്ടല്‍ മാനേജ്മെന്റ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച്‌ ശില്‍പ ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button