കാക്കനാട്: 25 ലക്ഷത്തിലേറെ പാഠപുസ്തകങ്ങള്‍ ഒഴിവാക്കുന്നു. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ ഉപയോഗശൂന്യമായി കിടന്ന 25 ലക്ഷത്തിലേറെ പാഠപുസ്തകങ്ങള്‍ ഒഴിവാക്കുന്നത്. കെബിപിഎസ്സിലെ സ്റ്റോറിലാണ് അടുത്ത കാലം വരെ സൂക്ഷിച്ചിരുന്നത്.
പാഠപുസ്തകങ്ങള്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കാന്‍ ഇടയാക്കിയതിനെച്ചൊല്ലി വിദ്യാഭ്യാസ വകുപ്പും കെബിപിഎസ് മാനേജ്മെന്റും പരസ്പരം പഴിചാരിയത് വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം അച്ചടിച്ച പാഠപുസ്തകങ്ങളാണ് ഇവ.
വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാതെ കെബിപിഎസ്സിനകത്തും ജില്ലാതല സ്കൂള്‍ സൊസൈറ്റികളിലുമായി കെട്ടിക്കിടക്കുകയായിരുന്നു പാഠപുസ്തകങ്ങള്‍. പുറത്തെ ഗോഡൗണിലേക്ക് തള്ളിയ പാഠപുസ്തകങ്ങള്‍ ഏറെക്കുറെ നശിച്ചുകഴിഞ്ഞു.
തുടര്‍ന്നാണ് കണക്കെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്.
അച്ചടി പൂര്‍ത്തിയാക്കിയ പാഠപുസ്തകങ്ങള്‍ രണ്ട് വാല്യത്തില്‍ നിന്ന് മൂന്ന് വാല്യമാക്കിയതോടെ ബാക്കി വന്നു. കൂടാതെ പാഠപുസ്തകങ്ങളില്‍ അച്ചടിച്ചിരുന്നത് എസ്സിഇആര്‍ടി മുന്‍ ഡയറക്ടറുടെ പേരാണ്. പുതിയ ഡയറക്ടറായപ്പോള്‍ പഴയ ഡയറക്ടറുടെ പേരുള്ള പുസ്തകങ്ങള്‍ വില്‍ക്കേണ്ടതില്ലെന്നുള്ള അധികൃതരുടെ നിര്‍ദേശവും വന്നു.
Post Your Comments