കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ പേരു മാറ്റാനുള്ള നീക്കവുമായി മുഖ്യമന്ത്രി മമ്മതാ ബനാര്‍ജി രംഗത്ത്. പശ്ചിമ ബംഗാളിന്റെ പേരു മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രതത്തിനു വീണ്ടും അപേക്ഷ സമര്‍പ്പിക്കാനാണ് നീക്കം. കേന്ദ്രം കഴിഞ്ഞ പ്രവാശം അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും അപേക്ഷ സമര്‍പ്പിക്കാനുള്ള നീക്കവുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രംഗത്തു വരുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം എടുത്തു.
നിലവിലെ പേര് മാറ്റി ഇംഗ്ലീഷില്‍ ‘ബംഗാള്‍’ എന്നും ബംഗാളിയില്‍ ‘ബംഗ്ല’ എന്നും ഉപയോഗിക്കാനുള്ള മമതാ സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. 2011ല്‍ ‘പശ്ചിംങ് ബംഗോ’ എന്ന് പേര് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. പശ്ചിമ ബംഗാള്‍ എന്ന പേര് ഉപയോഗിക്കുന്നത് വഴി സര്‍ക്കാര്‍ യോഗങ്ങളില്‍ അക്ഷരമാല ക്രമത്തില്‍ ഏറ്റവും അവസാനമാണ് സ്ഥാനം ലഭിക്കുന്നതെന്നതാണ് പേര് മാറ്റാനുള്ള നീക്കത്തിന് പിന്നിലെ പ്രധാന കാരണം. പശ്ചിമ ബംഗാള്‍ എന്ന പേരു മാറ്റി ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലുമായി ‘ബംഗ്ല’ എന്നു മാറ്റാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതാ ചാറ്റര്‍ജി പറഞ്ഞു.
Post Your Comments