ന്യൂഡല്‍ഹി: റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. കുറഞ്ഞ കാലയളവില്‍ 13 കോടി ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി. ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തിലും ജിയോ ഒട്ടേറെ റെക്കോഡുകള്‍ കൈവരിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി വ്യക്തമാക്കുന്നു.
റിലയന്‍സ് ജിയോ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിയത് കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ്. 90 ദിവസത്തേക്ക് പരിധിയില്ലാത്ത സൗജന്യ 4 ജി ഇന്റര്‍നെറ്റ്, സൗജന്യ വോയ്സ് കോളുകള്‍ തുടങ്ങി ഒട്ടേറെ ഓഫറുകളുമായായിരുന്നു രംഗപ്രവേശനം. ഇതിന്റെ വരവോടെ ഇന്റര്‍നെറ്റ് ഡേറ്റ നിരക്കുകള്‍ കുത്തനെ കുറഞ്ഞു. രാജ്യത്ത് മുഴുവനായി മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വന്‍തോതില്‍ കൂടാനും ജിയോയുടെ വരവ് കാരണമായി.
Post Your Comments