തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നിലപാട് മാറ്റത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനിഷ്ടം കാരണമാണ് അല്‍ഫോന്‍സ് കണ്ണന്താനം നിലപാട് മാറ്റിയതെന്ന് ചെന്നത്തില പറഞ്ഞു. ജനങ്ങളാണ് എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത്. ഈ നിലപാടിനു എതിരെയാണ് ബിജെപി. ഇതിനു എതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണ് അല്‍ഫോന്‍സ് ചെയ്തത്. ബീഫിനെ അനുകൂലിക്കുന്ന പ്രസ്താവന സംഘപരിവാർ അംഗീകരിക്കില്ല. വിദേശ ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് വരണമെന്ന ടൂറിസം മന്ത്രി കണ്ണന്താനം മലയാളികളെ വഞ്ചിക്കുകയാണ് ചെയ്തത്. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് അഭിപ്രായ പ്രകടനം നടത്തി മൂന്നാം ദിനം ബീഫിനെ തള്ളിപ്പറയുകയാണ് അദ്ദേഹം ചെയ്തതെന്നു ചെന്നത്തില പറഞ്ഞു.
ബീഫ് പ്രിയര്‍ക്ക് ഇഷ്ടഭക്ഷണം കഴിക്കാനും സ്വകാര്യത അനുവദിക്കുമെന്ന വിഷയം കോടതിയുടെ മുന്നില്‍ എത്താനിരിക്കെ കേന്ദ്രമന്ത്രി ബീഫ് അനുകൂല പ്രസ്താവന ഇറക്കിയത് സംഘപരിവാറിന് അംഗീകരിക്കാനിവില്ല.അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ബീഫ് വിരുദ്ധ പ്രസ്താവനയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയാറാണോ എന്നറിയാനാണു കേരളം കാതോര്‍ക്കുന്നത്. കേരളത്തില്‍ എത്തുന്ന വിദേശികളായ വിനോദ സഞ്ചാരികള്‍ അവരുടെ നാട്ടില്‍ ബീഫ് കഴിച്ചാല്‍ മതിയോ എന്നു പിണറായി വ്യക്തമാക്കണമെന്നും ചെന്നത്തില കൂട്ടിച്ചേർത്തു.
Post Your Comments