KeralaLatest NewsNews

ഉപ്പ്, പഞ്ചസാര തുടങ്ങിയ പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : തിരുവന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്

 

തിരുവനന്തപുരം : കാന്‍സറിനെ ഭയക്കാത്തവരായി ആരുമില്ല. കാരണം പിടിപെട്ടു കഴിഞ്ഞാല്‍ വിട്ടുപോകാന്‍ അല്ലെങ്കില്‍ അതില്‍ നിന്ന് മുക്തി നേടാന്‍ ബുദ്ധിമുട്ടുള്ള രോഗമാണ് കാന്‍സര്‍. പ്രായഭേദമന്യേ ആര്‍ക്കും പിടിപെടാവുന്ന രോഗമായതിനാല്‍ തന്നെ എല്ലാവരുടെയും കണ്ണില്‍ ഈ രോഗമിന്നൊരു വില്ലനാണ്. ജീവിതശൈലികളിലുണ്ടായ വ്യത്യാസമാണ് ഈ രോഗം ഇത്രവേഗം പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഒരിക്കല്‍ രോഗം പിടിപെട്ടാല്‍ ഭേദമാവാന്‍ ബുദ്ധിമുട്ടാണെങ്കിലും ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കാന്‍സര്‍ പിടിപെടാതെ സൂക്ഷിക്കാന്‍ സാധിക്കും. അതിലൊന്നാണ് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളില്‍ ഉപ്പ്, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ സൂക്ഷിക്കുന്ന പ്രവണത. മലയാളികളുടെ ഈയൊരു പ്രത്യേക ശീലത്തെക്കുറിച്ച് റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നല്‍കിയ സന്ദേശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം…

ഉപ്പ്, പഞ്ചസാര, പുളി, മോര്, പാല്‍, വിനെഗര്‍ (അഥവാ സൊര്‍ക), അച്ചാര്‍, ഉണക്കമുന്തിരി, ഈത്തപ്പഴം, ശര്‍ക്കര, കുടംപുളി എന്നീ സാധനങ്ങള്‍ പ്ലാസ്റ്റിക് പാത്രത്തില്‍ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങള്‍ കാന്‍സറിനെ വിളിച്ചു വരുത്തലാണ് ചെയ്യുന്നത്. ഇതൊരു മുഖ്യ കാരണമായി ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. അതേ പോലെ തന്നെ, വീട്ടില്‍ ഉപയോഗിച്ച് വരുന്ന അലുമിനിയം പാത്രങ്ങള്‍ക്കും കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ പങ്കുണ്ട്. അലുമിനിയം പാത്രങ്ങളില്‍ പാല്‍, മോര് മുതലായവ കാച്ചി ഉപയോഗിക്കുന്നത്, കറി വെയ്ക്കുന്നത്, എല്ലാം ഇതിനു കാരണം ആണ്. പ്രഷര്‍ കുക്കര്‍ അലുമിനിയം ആണെന്ന് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ.

സംഭവിക്കുന്നത് : അലുമിനിയം ചൂടാവുന്ന സമയത്ത് അലുമിനിയം സള്‍ഫേറ്റ് എന്ന രാസ വസ്തു ഭക്ഷണത്തില്‍ കലരുന്നു. കുറച്ചു നാളുകള്‍ ഉപയോഗിച്ച കുക്കര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ ഉള്ളിലേക്കു നോക്കിയാല്‍ ചെറിയ ചെറിയ കുഴികള്‍ കാണാം. ആ കുഴികളില്‍ ഉണ്ടായിരുന്ന രാസവസ്തു ഇപ്പോ നിങ്ങളുടെ ശരീരത്തില്‍ ആണെന്ന് മാത്രം. ഇത് ഏറ്റവും ബാധിക്കുന്നതു നമ്മുടെയൊക്കെ മക്കളെയാണ്.
പ്രതിവിധി : അലുമിനിയം പാത്രങ്ങള്‍ക്ക് പകരം ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിക്കാം. പ്ലാസ്റ്റിക്കിനു പകരം ചില്ല് പത്രങ്ങളോ ചെമ്പു പാത്രങ്ങളോ ഉപയോഗിക്കാം. ഈ വിവരം എല്ലാവരിലും നിങ്ങള്‍ എത്തിച്ചു കൊടുക്കുക. അതി മാരകമായ, ജീവിതത്തെ ഒന്നായി കാര്‍ന്നു തിന്നുന്ന കാന്‍സറിനെ നമുക്ക് നമ്മളെക്കൊണ്ട് ആവും വിധം തുരത്തി ഓടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button