ഇ-കൊമേഴ്സ് ഭീമന് ഫ്ലിപ്പ്കാര്‍ട്ട് ഓഫറുകളുടെ പെരുമഴയുമായി വിപണി കീഴടക്കാന്‍ രംഗത്ത്. പ്രധാനപ്പെട്ട ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ ‘ബിഗ്ബില്യന് ഡേയ്സ്’ കമ്പനി അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ 24 വരെയാണ് ‘ബിഗ്ബില്യന് ഡേയ്സ്’.
ഫ്ലിപ്കാര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ പ്രകാരം പല വിഭാഗങ്ങള്‍ക്കും 90 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇ എം ഐ സൗകര്യം, നോ കോസ്റ്റ് ഇ എം ഐ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
അതേസമയം ഓഫറുകളുടെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ചില ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് പകുതി വില മാത്രമേ ഈടാക്കുവെന്നും സൂചനയുണ്ട്. ഇതോടെ എതിരാളികളെ പിന്നിലാക്കി ഇ- കൊമേഴ്സ് രംഗത്ത് മുന്നേറാനാണ് ഫ്ലിപ്പ്കാര്‍ട്ട് ലക്ഷ്യമിടുന്നത്.
Post Your Comments