Latest NewsNewsIndia

മധ്യപ്രദേശിലും ശിശുമരണം; 24 നവജാത ശിശുക്കൾ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലും ശിശുമരണം. 24 നവജാത ശിശുക്കളാണ് വിദിശയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ഇത് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണ്.

സ്പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ ഓഗസ്റ്റ് മാസം പ്രവേശിപ്പിച്ചിരുന്ന 96 ശിശുക്കളില്‍ 24 പേരാണ് മരിച്ചത്. മരണം ആരോഗ്യപരമായ വിവിധ കാരണങ്ങളാലാണ് സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഓഗസ്റ്റ് മാസം മധ്യപ്രദേശിലെ ഷാഹ്ദോലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അധികൃതരുടെ പിഴവ് മൂലം 36 പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചതായി തിങ്കളാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button