Latest NewsKeralaNews

രാജ്യത്ത് ഏറ്റവും കൂടുതല്‍ അശ്ലീല വീഡിയോ അപ്‌ലോഡ്‌ ചെയ്യുന്നത് മലയാളികള്‍; കാണുന്നത് ഉത്തരേന്ത്യക്കാര്‍

കൊച്ചി•രാജ്യത്ത് ഏറ്റവും കൂടുതല്‍ അശ്ലീല വീഡിയോ അപ്‌ലോഡ്‌ ചെയ്യുന്നത് കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. ഓരോ മിനിറ്റിലും ശരാശരി 40 മിനിറ്റ് പോൺ വിഡിയോകളാണ് കേരളത്തില്‍ നിന്ന് അപ്‌ലോഡ്‌ ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് കേരളത്തിൽ നിന്നുള്ള പോൺ വെബ്സൈറ്റ് വിസിറ്റ് കുത്തനെ കൂടിയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, പോൺ വിഡിയോ കാണുന്നവരുടെ എണ്ണത്തിൽ വടക്കെ ഇന്ത്യയാണ് മുന്നിൽ. രാജ്യത്ത് ഹരിയാനയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ പോൺ വിഡിയോ കാണുന്നതെന്നാണ് റിപ്പോർട്ട്. പോൺ വെബ്സൈറ്റിലെ സന്ദർശകരിൽ 75 ശതമാനവും സ്മാർട്ട്ഫോണുകളിൽ നിന്നാണ്.

രാജ്യത്തെ ഓൺലൈൻ നെറ്റ്‌വർക്കുകളിൽ പോൺ വിഡിയോ അപ്‌ലോഡ്, ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പോൺ വിഡിയോ കാണുന്നവരുടെ എണ്ണവും കുത്തനെ കൂടി. കുട്ടികളുടെ ലൈംഗിക വിഡിയോകൾക്കാണ് ഓൺലൈനിൽ ഏറ്റവും കൂടുതൽ തിരച്ചിൽ നടക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button