Latest NewsInternationalGulf

എണ്ണ വിലയിൽ മാറ്റമില്ലെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി ; എണ്ണ വിലയിൽ മാറ്റമില്ലെന്ന് കുവൈറ്റ്. ”എണ്ണവില ബാരലിന് 50 – 55 ഡോളർ എന്ന തോതിൽ തുടരുമെന്നും അതുവഴി വർഷാവസാനത്തോടെ വിപണി സന്തുലനം പുനഃസ്ഥാപിക്കപ്പെടുമെന്നും” കുവൈത്ത് എണ്ണമന്ത്രി ഇസാം അൽ മർസൂഖ് പറഞ്ഞു. എണ്ണ ഉൽപാദന തോത് കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനം നിരീക്ഷിക്കുന്ന ഉൽപാദക രാജ്യങ്ങളുടെ സമിതി തലവൻകൂടിയാണ് ഇസാം അൽ മർസൂഖ്.

”ഒപെക് തന്ത്രങ്ങൾ ശരിയായ പാതയിലെന്ന സൂചനയാണ് പ്രതിമാസ / വാര അവലോകനം നൽകുന്നത്. അതിനാൽ ഈ പാദത്തിൽ എണ്ണയുടെ ആവശ്യം വർധിക്കും. ഈ വർഷാ‍വസാനത്തോടെ എണ്ണയുടെ വിതരണവും ആവശ്യവും തമ്മിലുള്ള അനുപാതം സമതുലനാവസ്ഥയിൽ എത്തുമെന്നാണു പ്രതീക്ഷയെന്നും അടുത്ത മാർച്ചിനുശേഷവും ഉൽപാദനക്കുറവ് തുടരേണ്ടതുണ്ടോ എന്ന കാര്യം നവംബറിൽ ചേരുന്ന ഒപെക് യോഗം തീരുമാനിക്കുമെന്നും” അദ്ദേഹം പറഞ്ഞു.

”എണ്ണവില സ്ഥിരപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഒപെക്, ഒപെക് ഇതര രാജ്യങ്ങൾ ഉൽപാദനത്തോത് കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ആറു മാസത്തിനുശേഷം തീരുമാനം ദീർഘിപ്പിച്ചതനുസരിച്ച് അടുത്ത വർഷം മാർച്ച് വരെ കുറഞ്ഞ തോതിലുള്ളതാകും ഉൽപാദനം.” 

ഇസാം അൽ മർസൂഖ് കുവൈത്ത് എണ്ണമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button