Latest NewsNewsInternational

കൊടുങ്കാറ്റ് വീശിയടിച്ചു : വീശിയത് 295 കി.മീ വേഗത്തില്‍ കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം

 

സാന്‍ ഫ്രാന്‍സിസികോ: കൊടുങ്കാറ്റ് വീശിയടിച്ചു. വീശിയത് 295 കിലോമീറ്റര്‍ വേഗതയില്‍. ഹാര്‍വി കൊടുങ്കാറ്റ് ഹൂസ്റ്റണില്‍ നാശം വിതച്ചതിനു പിന്നാലെ കരീബിയന്‍ ദ്വീപായ ബാര്‍ബുഡ ദ്വീപില്‍ ഇര്‍മ കൊടുങ്കാറ്റ് നാശം വിതച്ചു. മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

ബുധനാഴ്ച വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ആന്റിഗുവ, ബാര്‍ബുഡ ദ്വീപുകള്‍ വാസയോഗ്യമല്ലാതായെന്ന് രണ്ട് ദ്വീപുകളുടെയും പ്രധാനമന്ത്രിയായ ഗാട്ട്‌സണ്‍ ബ്രൗണ്‍ അറിയിച്ചു. നാസയുടെ സാറ്റ്‌ലൈറ്റ് ക്യാമറയില്‍ നിന്നാണ് കരീബിയന്‍ തീരത്ത് വീശിയടിച്ച ഇര്‍മയുടെ ഭീകരത പുറത്ത് വന്നത്. ഇര്‍മയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിന്റെയും മറ്റ് നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങള്‍ നാസ പുറത്ത് വിട്ടിട്ടുണ്ട്.

പുനരധിവാസ പദ്ധതികള്‍ക്ക് വര്‍ഷങ്ങള്‍ നീണ്ട ശ്രമം വേണമെന്നാണ് ബ്രൗണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇവിടെ സ്ഥാപിച്ചിരുന്ന ഒരു ടെലികോം ടവര്‍ പൂര്‍ണമായി തകര്‍ന്നു. ഇതുവഴി 150 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായി കണക്കാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button