Latest NewsNewsInternational

ഹാര്‍വി ചുഴലിക്കാറ്റിനു ശേഷം അടുത്ത ദുരന്തം

സാന്‍ ജുവാന്‍: അമേരിക്കയിൽ അടുത്ത ദുരന്തം. ടെക്സസില്‍ നാശംവിതച്ച ഹാര്‍വി ചുഴലിക്കാറ്റിനു ശേഷമുള്ള ഇര്‍മ കൊടുങ്കാറ്റ് കരീബിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചു തുടങ്ങി. ഇര്‍മ കാറ്റഗറി 4 ല്‍ പെട്ട ചുഴലിക്കാറ്റാണ്. ഇര്‍മയുടെ ശക്തി ചൊവ്വാഴ്ചയോടെ കൂടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നത്.

ഇര്‍മ കരീബിയന്‍ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്. ഇര്‍മ മണിക്കൂറില്‍ 209 മുതല്‍ 251 വരെ കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ള കൊടുങ്കാറ്റാണ്. കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. അത്ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button