ന്യൂഡൽഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരെ പിന്നീട് വിമാനങ്ങളില്‍ നിന്ന് വിലക്കുന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൂചന. കൂടാതെ ആഭ്യന്തര യാത്രകള്‍ക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‍പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും നിര്‍ബന്ധമാകും. ഇതില്‍ ഏതെങ്കിലും ഒന്നിന്റെ നമ്പര്‍ നല്‍കി മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളു.
വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും സുരക്ഷ മുന്‍നിര്‍ത്തി പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരെ ഉൾപ്പെടുത്തി ‘നോ ഫ്ലൈ’ ലിസ്റ്റും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇവരെ പിന്നീട് നിശ്ചിത കാലത്തേക്കോ സ്ഥിരമായോ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
Post Your Comments