Uncategorized

ബസ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞു

കട്ടപ്പന: നിയന്ത്രണം വിട്ട് സ്വകാര്യ ബസ് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞു. കുട്ടിക്കാനം – കട്ടപ്പന റോഡില്‍ ഏലപ്പാറയ്ക്കു സമീപമുള്ള ചിന്നാറിലായിരുന്നു സംഭവം. സംഭവത്തില്‍ കാറില്‍ യാത്ര ചെയ്ത രണ്ടു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിലുണ്ടായിരുന്നു ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

കായംകുളം-നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രിനിറ്റി ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് തിട്ടയില്‍ ഇടിച്ച ശേഷം മുന്നില്‍ പോവുകയായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.

shortlink

Post Your Comments


Back to top button