Latest NewsInternational

രണ്ട് മുൻ പ്രസിഡന്റുമാർക്കെതിരെ കുറ്റപത്രം

ബ്രസീലിയ: പെട്രോബാസ് എണ്ണ കമ്പനിയിൽ നിന്ന് വൻ തുക തിരിമറി നടത്താന്‍ കൂട്ടുനിന്നതിന് 2 മുൻ ബ്രസീൽ പ്രസിഡന്റുമാർക്കെതിരെ കുറ്റപത്രം. ദിൽമ റൂസഫിനും, ലൂയി ഇനാസിയോ ലൂല ഡസിൽവ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

2002-2016 കാലയളവിൽ ഇരുവരുടെയും പാർട്ടിയായ വർക്കേഴ്സ് പാർട്ടി കൈക്കൂലി നൽകാനായി പെട്രോബാസ് ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 47.5 കോടി ഡോളർ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ജൂലൈയിൽ മറ്റൊരു അഴിമതി കേസിലും ലൂയി ഡസിൽവയെ ശിക്ഷിച്ചിരുന്നു. ബജറ്റ് നിയമങ്ങൾ ലംഘിച്ചതിനാണ് 2016ൽ ദിൽമ റൂസഫിന് അധികാരം നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button