ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ക്രിസ്തുവിനും മോദിക്കും ഒരേ ലക്ഷ്യങ്ങളാണുള്ളത്. കേന്ദ്രമന്ത്രിയായപ്പോള്‍ ക്രിസ്ത്യന്‍ സമൂഹം എങ്ങനെ സ്വീകരിച്ചു എന്ന ചോദ്യത്തിനാണ് കണ്ണന്താനത്തിന്റെ മറുപടി. വാര്‍ത്ത അറിഞ്ഞ് എല്ലാ കര്‍ദ്ദിനാള്‍മാരും വിളിച്ചു.
അവര്‍ സന്തോഷവും പിന്തുണയും പങ്കുവച്ചു. അവരോട് ഞാന്‍ പറഞ്ഞത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നങ്ങളാണ് മോദിയും പങ്കുവയ്ക്കുന്നത് എന്നാണ്. മോദി എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടാന്‍ ആഗ്രഹിക്കുന്നു. എല്ലാ വീട്ടിലും ശൗചാലയം വരാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടും, അതില്‍ പണവും ലഭിക്കാന്‍ ആഗ്രഹിക്കുന്നു.
അദ്ദേഹം നല്ല റോഡുകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു. അഴിമതിക്കെതിരെ പോരാടുന്നു. അതാണ് ക്രിസ്തുവും ചെയ്തത്, അദ്ദേഹവും അഴിമതിക്കെതിരെ പോരാടി, അസമത്വത്തിന് എതിരെ പോരാടി. അതിനാല്‍ തന്നെ മോദിയുടെ സ്വപ്നവും ക്രിസ്ത്യന്‍ സമൂഹത്തിന്റെ സ്വപ്നവും തമ്മില്‍ പലകാര്യങ്ങളിലും ഒന്നിക്കുന്നുണ്ടെന്നും കണ്ണന്താനം പറയുന്നു.
Post Your Comments