മുംബൈ: വേഗതയിലും ആധിപത്യം തുടര്‍ന്ന് ജിയോ. ഇന്ത്യയില്‍ 4ജി ഇന്റര്‍നൈറ്റ് സ്പീഡിന്റെ വേഗതയുടെ കാര്യത്തില്‍ ജിയോ മുന്നില്‍. 18.331 എംബിപിഎസ് ഡൗണ്‍ലോഡിങ്ങ് സ്പീഡാണ് ജിയോയ്ക്കുള്ളത്. ടെലികോം റെഗുലേറ്ററി അതോററ്റിയുടെ മൈ സ്പീഡ് ആപ്പ് പ്രകാരമുള്ള കണക്കാണിത്.
കഴിഞ്ഞ ഏഴ് മാസമായി ജിയോയുടെ ആധിപത്യമാണ് 4ജിയുടെ സ്പീഡിന്റെ കാര്യത്തില്‍ തുടരുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ 18.654 ഇന്റര്‍നെറ്റ് സ്പീഡാണ് ജിയോക്ക് രേഖപ്പെടുത്തിയത്. ജൂലൈയിലെ റെക്കോര്‍ഡിനെക്കാള്‍ കുറവാണ് ഈ മാസത്തെ ഡൗണ്‍ലോഡിംഗ് വേഗത. മറ്റ് ടെലികോം കമ്ബിനികളെക്കാള്‍ മുന്നിലാണ് ജിയോ. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന വോഡഫോണിനെക്കാളും രണ്ട് മടങ്ങ് സ്പീഡാണ് ജിയോക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഏയര്‍ടെലിന്റെ സ്പീഡ് 9.266 എംബിപിഎസ് ആണ്. ഓഗസ്റ്റിലെ കണക്ക് പ്രകാരം ഐഡിയയുടെ 4ജി സ്പീഡ് 9.464 എംബിപിഎസില്‍ നിന്ന് 8.833 ആയി കുറഞ്ഞു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വോഡഫോണിന്റെ ഇന്റര്‍നെറ്റ് വേഗത ഓഗസ്റ്റില്‍ കുറയുകയാണ് ചെയ്തത്.
Post Your Comments