സാധനങ്ങള്‍ വാങ്ങാന്‍പോയ ഗര്‍ഭിണി തിരിച്ചുവന്നത് കുഞ്ഞിനെയുമായി. ഗുവാങ്ഡുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സാധനം വാങ്ങാനെത്തിയ ഗര്‍ഭിണി നടുറോഡില്‍ പ്രസവിച്ച ശേഷം നടന്നു പോകുന്ന ചിത്രങ്ങളാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
യുവതി പ്രസവിക്കാന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി കുറച്ച് പേര് അരികിലെത്തുകയും ഇരിക്കാന്‍ കസേര നല്‍കുകയും ചെയ്തു. ഇവര്‍ യുവതിക്ക് കാര്‍ഡ് ബോര്‍ഡ് ഷീറ്റും നല്കി.
തുടര്‍ന്ന് മെഡിക്കല്‍ വര്‍ക്കര്‍ നവജാതശിശുവിനെ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ പ്രസവത്തിന്റെ യാതൊരു അസ്വസ്ഥതയും യുവതിക്ക് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരു കൈയ്യില്‍ വാങ്ങിയ സാധനങ്ങളും മറുകൈയ്യില്‍ ജനിച്ച കുഞ്ഞിനെയും കൊണ്ട് യുവതി നടന്നു പോയി.
Post Your Comments