ബുറൈദ: സൗദി അറേബ്യയില്‍ മെര്‍സ് കൊറോണ വൈറസ് പടരുന്നു. വൈറസ് ബാധിച്ച് രണ്ടുപേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുറൈദയില്‍ 36 വയസുളള സ്വദേശി യുവാവും ജിദ്ദയില്‍ 69 വയസുളള വിദേശിയുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ മൂന്നു പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസ് ബാധ ദൗമത് അല്‍ ജന്തല്‍ എന്ന സ്ഥലത്ത് 21 കാരിയായ സ്വദേശി വനിതക്കും ദമ്മാമാം, ഹയില്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കുമാണ് സ്ഥിരീകരിച്ചത്. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലുളള ആശുപത്രികളില്‍ നിലവില്‍ ഏഴ് കൊറോണ വൈറസ് ബാധിച്ചവര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ഒട്ടകം ഉള്‍പ്പെടെയുളള മൃഗങ്ങളില്‍ നിന്നാണ് കൊറോണ വൈറസ് ബാധ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ കൃഷിയിടങ്ങളിലും മൃഗങ്ങളെ വളര്‍ത്തുന്നവരും കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.
Post Your Comments