KeralaLatest NewsNews

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ദിലീപ് ജയിലില്‍ നിന്നും പുറത്തേയ്ക്ക്

അങ്കമാലി:  ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങി. അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാനാണ് നടന്‍ ദിലീപിനെ സുരക്ഷാ സന്നാഹങ്ങളോടെ വീട്ടിലെത്തിച്ചത്.. രാവിലെ എട്ടുമണിയോടെയാണ് ആലുവ സബ് ജയിലില്‍ നിന്നും ദിലീപിനെ പുറത്തിറക്കിയത്. പെരിയാറിനോടു ചേര്‍ന്നുള്ള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലും ആലുവ മണപ്പുറത്തുമാണ് ചടങ്ങുകള്‍. സുരക്ഷാ കാരണങ്ങളാല്‍ ആലുവ മണപ്പുറത്തെ ചടങ്ങില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് അനുമതി നല്‍കിയത്. രാവിലെ എട്ടുമുതല്‍ 10 വരെയാണ് ദിലീപിന് ജയിലിനു പുറത്തിറങ്ങാന്‍ അനുമതി. ദിലീപിനെ കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തിയിട്ടുണ്ട്. 58 ദിവസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങുന്നത്.മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button